Breaking News

പ്രതിഷേധത്തെ തുടർന്ന് പനത്തടി പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം നിർത്തിവെച്ചു..ഗുണനിലവാരമില്ലെന്ന് പരാതി

പാണത്തൂർ : പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക്  നൽകാൻ ഇറക്കിയ കട്ടിലുകൾക്ക് ഗുണനിലവാരമില്ലാത്തതിനാൽ പനത്തടി പഞ്ചായത്തിൽ കട്ടിൽ വിതരണം നിർത്തിവച്ചു. പനത്തടി പഞ്ചായത്ത് 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് നൽകുന്ന കട്ടിലിൻ്റെ വിതരണമാണ് ഇന്ന് മാറ്റിവച്ചത്.  പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 45 ഗുണഭോക്താക്കൾക്ക് കട്ടിൽ വിതരണം ഇന്ന് നടത്തുമെന്ന് വാർഡ് മെമ്പർമാർ മുഖാന്തരം ഗുണഭോക്താക്കളെ അറിയിച്ചിരുന്നു. ഗുണഭോക്താക്കൾ പലരും വാഹനവുമായി എത്തിയപ്പോഴാണ് കട്ടിലുകൾ പഴകി ദ്രവിച്ചതാണെന്ന് മനസ്സിലായത്. തുടർന്ന് ഗുണഭോക്താക്കൾ പ്രതിഷേധിച്ചതോടെ  പഞ്ചായത്ത് അധികൃതർ  വിതരണം നിർത്തിവയ്ക്കുകയായിരുന്നു. കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ( KADCO) എന്ന പൊതുമേഖല ഏജൻസിക്കാണ് കട്ടിലുകൾ ഇറക്കുന്നതിന് പഞ്ചായത്ത് കൊട്ടേഷൻ നൽകിയത്. രണ്ടു ലക്ഷത്തി പത്തായിരം രൂപയാണ് അടങ്കൽ തുക. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വികസനകാര്യ സ്‌റ്റാൻറിങ് കമ്മറ്റി ചെയർമാൻ, കൂടാതെ രണ്ടു പൊതുപ്രവർത്തകർ എന്നിവരടങ്ങിയ പ്രോക്യൂയർമെന്റ് കമ്മിറ്റി നിലവിൽ ഉണ്ടായിട്ടും സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാതെ കട്ടിലുകൾ ഇറക്കിയത്  വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


No comments