Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ദുരന്തനിവാരണം, മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച് യോഗം ചേർന്നു


പരപ്പ:ദുരന്ത നിവാരണം-മഴക്കാല മുന്നൊരുക്കം യോഗം ചേർന്നു.      പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ദുരന്തനിവാരണം മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച് യോഗം    ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ കെ യോഗത്തിൽ കാര്യങ്ങൾ വിശദീകരിച്ചു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. രഘുനാഥ് കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് ജയചന്ദ്രൻ ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത. എ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ പാറക്കോൽ രാജൻ, വികസന സ്റ്റാറ്റിങ് കമ്മറ്റി ചെയർമാൻ കെ പി ചിത്രലേഖ.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ജെസ്സി ചാക്കോ വിവിധ ഗ്രാമപഞ്ചായത്ത് കളിൽ നിന്നും വന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. യോഗത്തിന് പരപ്പ ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ ജി. ശ്രീനിവാസൻ സ്വാഗതവും  ജനറൽ എക്സ്റ്റൻഷൻ ഓഫീസർ  ജയരാജൻ പി കെ നന്ദിയും പറഞ്ഞു

No comments