Breaking News

ബാനം ഗവ.ഹൈസ്കൂളിൽ യോഗ ദിനം ആചരിച്ചു


ബാനം: ബാനം ഗവ.ഹൈസ്കൂളിൽ യോഗ ദിനം ആചരിച്ചു. കാട്ടിപ്പൊയിൽ ഗവ.ആയുർവ്വേദ ഡിസ്പെൻസറിയിലെ യോഗ പരിശീലക സി.കെ അഖില പ്രായോഗിക അവതരണം നടത്തി. കുട്ടികളുടെ യോഗ പ്രദർശനവും അരങ്ങേറി. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് അംഗം ബി.അജിത, പി.ടി.എ പ്രസിഡൻ്റ് പി.രാജീവൻ, എസ്.എം.സി ചെയർമാൻ പി.ദിവാകരൻ, പാച്ചേനി കൃഷ്ണൻ, പി.കെ ബാലചന്ദ്രൻ, അനൂപ് പെരിയൽ സംസാരിച്ചു. പ്രധാധ്യാപിക സി.കോമളവല്ലി സ്വാഗതവും അനിത മേലത്ത് നന്ദിയും പറഞ്ഞു.

No comments