കെ എസ് ആർ ടി സി പരപ്പ വഴി സർവ്വീസ് നടത്തണം ; വ്യാപാരി വ്യവസായി സമിതി കാലിച്ചാമരം യൂണിറ്റ് സമ്മേളനം
കരിന്തളം : കാഞ്ഞങ്ങാട് നിന്നും നീലേശ്വരം വഴി കാലിച്ചാമരത്തേക്ക് സർവ്വീസ് നടത്തുന്ന കെ എസ് ആർ ടി സി ബസ് തിരിച്ച് പരപ്പ വഴി സർവീസ് നടത്തണമെന്ന് വ്യാപാരി വ്യവസായി സമിതി കാലിച്ചമരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു
ജില്ലാവൈസ് പ്രസിഡണ്ട് എം മാധവൻ ഉൽ ഘാടനം ചെയ്തു. പി.വി. പ്രശാന്ത് അധ്യക്ഷനായി ഏരിയാ പ്രസിഡണ്ട് രാജൻ മടിക്കൈ സെക്രട്ടറി ഉദയൻ പാലായി പി.എം കുഞ്ഞിക്കോരൻ , ഒ എം ബാലകൃഷ്ണൻ, വി.വി.യശോദ സംസാരിച്ചു. ടി.പി. കുഞ്ഞിക്കണ്ണൻ സ്വാഗതവും ഭാസ്ക്കരൻ പരപ്പച്ചാൽ നന്ദിയും പറഞ്ഞു മരണാനന്തര സഹായം കെ.വി.അപ്പൂ ഞ്ഞിയുടെ കുടുംബത്തിന്കൈ മാറി.
ഭാരവാഹികൾ: പി.വി. പ്രശാന്ത് - പ്രസിഡണ്ട് ഭാസ്ക്കരൻ പരപ്പച്ചാൽ -വൈസ് പ്രസിഡണ്ട് - 'ജോസഫ് സി ജോൺ - സെക്രട്ടറി . വി.സതീശൻ-ജോയിന്റ് സെക്രട്ടറി .ടി.പി. കുഞ്ഞിക്കണ്ണൻ ട്രഷറർ .
No comments