Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം എന്ന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാഹനങ്ങൾ വിതരണം ചെയ്തു


പരപ്പ : മലയോര മേഖലയിലെ പാവപ്പെട്ട ഭിന്നശേഷിക്കാരുടെ  യാത്ര പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം എന്ന പദ്ധതിയുടെ ഭാഗമായി   തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക്  വാഹനങ്ങൾ വിതരണം ചെയ്തു. പട്ടികജാതി പട്ടികവർഗ്ഗ ജനറൽ വിഭാഗത്തിലായി 13  ഗുണഭോക്താക്കൾക്കാണ് വാഹനങ്ങൾ വിതരണം ചെയ്തത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സി  അധ്യക്ഷയായി.  കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.ദീപ  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചിത്രലേഖ കെപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  പാറക്കോൽ, രാജൻ .ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഇ ടി ജോസ്, പി. ഗംഗാധരൻ ,സുരേഷ് ബി, സുജ അനീഷ്, നസീമ ബി എം, സഫീന കെ പി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലിം താഴെ കോറോത്ത്, സിഡിപി ഓ  രാജശ്രീ സി ടി.പട്ടികജാതി വികസന ഓഫീസർ ശരത് ടിവി, എന്നിവർ  സംസാരിച്ചു.  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ കെ സ്വാഗതവും ജനറൽ എക്‌സ്റ്റൻഷൻ ഓഫീസർ ജയരാജൻ പി കെ നന്ദിയും പറഞ്ഞു

No comments