Breaking News

സോളാർവേലികൾ നോക്കുകുത്തി... ബെള്ളൂരിൽ കാട്ടുപോത്തുകൾ കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങി


കാസർകോട് : മലയോര പഞ്ചായത്തായ ബെള്ളൂർ, കുളദപ്പാറയിൽ കാട്ടുപോത്തുകൾ കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങി. വിരമൂലയിലെ സൂര്യനാരായണഭട്ടിന്റെ തോട്ടത്തിലാണ് പത്തിലേറെ കാട്ടുപോത്തുകൾ എത്തിയത്. കാട്ടുപോത്തുകളും ആനകളും സ്ഥിരമായി എത്തുന്ന പ്രദേശമാണ് കുളദപ്പാറ. ഇത് കർഷകർക്ക് വലിയ ദുരിതം ഉണ്ടാക്കിയിരുന്നു.കർഷകരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ഒൻപത് കിലോമീറ്റർ ദൂരത്തിൽ സോളാർ വേലി നിർമ്മിച്ചിരുന്നു. എന്നാൽ മതിയായ അറ്റകുറ്റപ്പണികളോ, മതിയായ പരിചരണമോ ഇല്ലാതിരുന്നതിനാൽ വേലി ഇപ്പോൾ പ്രവർത്തനക്ഷമമല്ല. ഇതാണ് കാട്ടുപോത്തുകൾ ഉൾപ്പെയെടുള്ള വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ ഇടയാക്കുന്നതെന്നു കർഷകർ പറയുന്നു.

No comments