Breaking News

മകൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ നിന്നു തെറിച്ചു വീണു മാതാവിനു ദാരുണാന്ത്യം...


കാസർകോട്: മകൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ നിന്നു തെറിച്ചു വീണു മാതാവിനു ദാരുണാന്ത്യം. കുമ്പള, സുനാമി കോളനിയിലെ മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ ആത്തിക്ക (48)യാണ് മരിച്ചത്. സ്കൂട്ടറോടിച്ചിരുന്ന മകൻ മുബാറക് (19) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഏഴരമണിയോടെ കുമ്പള ദേശീയ പാതയിലെ ദേവിനഗർ സർവ്വീസ് റോഡിലാണ് അപകടമുണ്ടായത്. മുബാറക് ഓടിച്ചിരുന്ന സ്കൂട്ടറിലെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്നു ആത്തിക്ക. അപകടത്തിൽ കുമ്പള പൊലീസ് കേസെടുത്തു. മറ്റുമക്കൾ: ഹസീന, ഹന്നത്ത്. മരുമക്കൾ: കബീർ, സഫ്വാൻ.

No comments