Breaking News

ദേശീയ വടംവലി മത്സരം ; പരപ്പയ്ക്ക് അഭിമാനമായി ഗോപിക മനോജ്, അനുനന്ദ കെ രതീഷ്, എയ്ഞ്ചൽ മരിയ ജോബി


പരപ്പ : ജമ്മു കാശ്മീരിലെ കൂൽഹാമിൽ വെച്ച് നടന്ന ദേശീയ വടംവലി മത്സരത്തിൽ അണ്ടർ 17,15 വിഭാഗങ്ങളിലായി കേരളത്തിനു വേണ്ടി മത്സരിച്ച് ഗോൾഡ് മെഡലോടെ വിജയം നേടി നാടിനഭിമാനമായി പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികൾ.

കേരള ടീമിനു വേണ്ടി മത്സരിച്ച ഗോപിക മനോജ് (സംസ്ഥാന ടീം ക്യാപ്റ്റൻ ) അനുനന്ദ കെ രതീഷ്, എയ്ഞ്ചൽ മരിയ ജോബി എന്നിവരാണ് ജേതാക്കളായത്.

പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഗോപിക മനോജ് അണ്ടർ 15 വിഭാഗത്തിലാണ് ഗോൾഡ് മെഡൽ നേടിയത്. ബാലസംഘം പരപ്പ വില്ലേജ് സെകട്ടറിയും, നിലേശ്വരം ഏരിയാ കമ്മിറ്റി അംഗവുമാണ് ഗോപിക.

കായികരംഗത്ത് എന്നതുപോലെ കലാരംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. പരപ്പ റേഷൻ കട നടത്തുന്ന കാരാട്ട് മനോജ്, നളിനി ദമ്പതികളുടെ മകളാണ് ഗോപിക. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനം ലഭിച്ചിരിക്കുന്ന അനുനന്ദ കെ രതീഷ് അണ്ടർ 17 വിഭാഗത്തിൽ മത്സരിച്ചാണ് ജേതാവായത്. ഈസ്റ്റ് ആഫ്രിക്കയിൽ ജോലി ചെയ്യുന്ന രതീഷ് കരിപ്പാടക്കത്ത് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ചിപ്പി കെഎം ദമ്പതികളുടെ മകളാണ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ എയ്ഞ്ചൽ മരിയ ജോബി അണ്ടർ 15 വിഭാഗത്തിലാണ് മെഡൽ നേടിയത് . പരപ്പ ടൗണിൽ ഡ്രൈവറായി ജോലി ചെയ്യുന്ന തോടൻ ചാലിലെ ജോബി ജോസ് ,അബിൻ ജോബി ദമ്പതികളുടെ മകളാണ് എയ്ഞ്ചൽ. പരപ്പ ഗവൺമെന്റ് യർ സെക്കൻഡറി സ്കൂളി ലെ കായിക അധ്യാപിക ദീപ പ്ലക്കൽ, വടം വലി സംസ്ഥാന പരിശീലകൻ പ്രസാദ് പി സി പരപ്പ എന്നിവരാണ് പരിശീലകർ.

ഇവരുടെ പരിശീലനത്തിൻ കീഴിൽ ഇന്ന് നടക്കുന്ന ദേശീയ വടംവലി ആൺകുട്ടികളുടെ  വിഭാഗത്തിൽ മത്സരത്തിൽ പരപ്പ 

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ആദർശ് ടി സുനിൽ -അണ്ടർ 17, ഹരീഷ് രാജൻ അണ്ടർ 15 എന്നിവർ കേരളത്തിനു വേണ്ടിയുള്ള ടീമിൽ അംഗങ്ങളാണ്.


No comments