Breaking News

പട്ടാപകൽ ഹൊസങ്കടിയിൽ സ്കൂട്ടറിലെത്തി യുവതിയുടെ രണ്ടേകാൽ പവൻ തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ...


കാസർകോട്: പട്ടാപകൽ ഹൊസങ്കടിയിൽ സ്കൂട്ടറിലെത്തി യുവതിയുടെ രണ്ടേകാൽ പവൻ തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുമ്പള ബംബ്രാണ സ്വദേശിയായ എ.സന്ദീപ് എന്ന സന്തു (31) ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. കേസിലെ കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതമായി തുടരുകയാണ്. തിങ്കളാഴ്ച വൈകുന്നേരം മൂന്നേകാലോടെ ഹൊസങ്കടി ദേശീയപാത സർവ്വീസ് റോഡിലാണ് സംഭവം. പൈവളിഗെ ബായിക്കട്ടയിലെ എ നയന (30)യുടെ സ്വർണ്ണമാലയാണ് സംഘം തട്ടിയെടുത്തത്. പ്രദേശത്തെ സി സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി സഞ്ചരിച്ച വാഹനം തിരിച്ച റിഞ്ഞത്. മഞ്ചേശ്വരം എസ്ഐ രതീഷ്, എഎസ്ഐമാരായ സദൻ, അജിത്ത്, സിപിഒ നിധിൻ, സ്പെഷൽ സ്ക്വാഡ് അംഗങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കാസർഗോഡ് വാർത്താ സേവനം

No comments