വയോധികയെ വീട്ടിനു സമീപത്തെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...
കാസർകോട്: വയോധികയെ വീട്ടിനു സമീപത്തെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഡൂർ, മണിയൂർ, ചർളക്കയിലെ പരേതനായ മഹാലിംഗ നായികിന്റെ ഭാര്യ സി പാർവ്വതി (80)യാണ് മരിച്ചത്. ഇന്നലെ (തിങ്കളാഴ്ച) രാവിലെ പത്തു മണിക്കും ഉച്ചയ്ക്ക് 12 മണിക്കും ഇടയിലുള്ള സമയത്ത് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് തൂങ്ങിയതെന്നു സംശയിക്കുന്നു. ഉടൻ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.
മക്കൾ: ഐത്തമ്മ, അക്കയ്യ, ശ്രീധര നായിക്, വാസുനായിക്. മരുമക്കൾ: ഗീത, പുഷ്പ, പരേതരായ അപ്പയ്യ നായിക്, മോഹനനായിക്. E Tourist Destinations
No comments