ലഹരിക്കെതിരെ വേറിട്ട പോരാട്ടം തൂഫാൻ വൺ മില്യൺ ഗോളും , മനുഷ്യമതിലും തീർത്ത് കുമ്പളപ്പള്ളി യുപി സ്കൂൾ
കരിന്തളം : ലോകമെമ്പാടും ഫുട്ബോൾ ലഹരിയിൽ ആറാടുമ്പോൾ അതിനോടൊപ്പം ചേർന്നുനിന്ന് സമൂഹത്തിൽ അനുദിനം വ്യാപിച്ച് കൊണ്ടിരിക്കുന്നതും പുതുതലമുറയെ തന്നെ ഇല്ലാതാക്കുന്ന ലഹരിക്കെതിരെ വേറിട്ട പരിപാടിയിലൂടെ ശ്രദ്ധേയമായിരിക്കുകയാണ് കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിലെ കുരുന്നുകൾ .അവർക്കൊപ്പം ചേർന്ന് അധ്യാപകരും പിടിഎ അംഗങ്ങളും.സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ചേർന്ന് ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഒട്ടും ചോരാതെ" വൺ മില്യൺ തൂഫാൻ ഗോൾ" പെനാൽറ്റി ഷൂട്ടൗട്ടും ,ലഹരി വേണ്ടേ വേണ്ട എന്ന സന്ദേശവുമായി കുട്ടികളുടെ നേതൃത്വത്തിൽ മനുഷ്യമതിലും തീർത്തു.കൂടാതെ ലഹരി വിരുദ്ധ സന്ദേശം, ലഹരിക്കെതിരെ കുട്ടികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് എന്നിവയും സംഘടിപ്പിച്ചു.കുട്ടികളെല്ലാവരും തന്നെ അവരവരുടെ ഇഷ്ട ടീമിൻ്റെ ജേഴ്സി അണിഞ്ഞെത്തിയത് പരിപാടിക്ക് ഒന്നും കൂടി മികവേകി.ഇത് കുട്ടികൾക്ക് പുത്തനുണർവും നവ്യാനുഭവവുമായി.പരിപാടി വൺ മില്യൻ തൂഫാൻ ഗോൾ അടിച്ചു കൊണ്ട് നീലേശ്വരം സബ് ഇൻസ്പെക്ടർ ജി ജിഷ്ണു ഉദ്ഘാടനം ചെയ്തു.പരിപാടിക്ക് പോലീസ് മാമൻ തന്നെ എത്തിയതിൽ കുട്ടികൾ സന്തോഷത്തിലും അതിലുപരി ആവേശത്തിലുമായിരുന്നു.തുടർന്ന് ലഹരി വിരുദ്ധ സന്ദേശവും അദ്ദേഹം നൽകി.പി ടി എ വൈസ് പ്രസിഡണ്ട് വാസു കരിന്തളം അധ്യക്ഷത വഹിച്ചു.സ്കൂൾ എച്ച് എം കെ പി ബൈജു, പി ടി എ വൈസ് പ്രസിഡണ്ട് വാസു കരിന്തളം തുടർന്ന് അധ്യാപകരും മുഴുവൻ കുട്ടികളും ഗോൾ അടിച്ച് പരിപാടിയിൽ പങ്കാളികളായി.
സീനിയർ അസിസ്റ്റൻറ് പി വി ഇന്ദുലേഖ,കെ പ്രശാന്ത്,അമൽ ജോസ്, ടി ദിലീപ്,എസ് ആർ ജി കൺവീനർമാരായ സിന്ധു രാമചന്ദ്രൻ ,ദീപ, സി പി ഒ അഭിലാഷ് വി വി എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ കെ പി ബൈജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദിയും പറഞ്ഞു
No comments