പരിസ്ഥിതി ദിനത്തിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി വാർഡ് കോൺഗ്രസ് കമ്മിറ്റി
വെള്ളരിക്കുണ്ട് : ബളാൽ മണ്ഡലം പതിനാറാം വാർഡ് കോൺഗ്രസ് കമ്മിയുടെ നേതൃത്വത്തിൽ കനകപ്പള്ളി ടൗണിൽ പരിസ്ഥിതി ദിനത്തിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് ജൈവ മാലിന്യങ്ങളും വേർതിരിച്ച് വെക്കുകയും റോഡ് സൈഡിലേ കാട് വെട്ടിതെളിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ഫലവൃക്ഷതൈ നട്ടുപിടിപ്പിച്ചു.വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സജി പുളിക്കലിന്റെ അധ്യക്ഷതയിൽ ബളാൽ ഗ്രാമ പഞ്ചായത്ത്
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി ജിത ഉദ്ഘാടനം ചെയ്തു.
മഴക്ക് മുൻപ് എല്ലാവരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ച് സാംഗ്രമിക
രോഗങ്ങളും പകർച്ചവ്യാധികളും വരാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന്
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു പതിനേഴാംവാർഡ് മെമ്പർ ശ്യാമള ഷിജു. ആശാവർക്കർ ലളിത ദാമോധരൻ തുടങ്ങിയവർ സംസാരിച്ചു. മനു മണക്കാട്ട് സ്വാഗതവും മാത്യു കൂനാനിക്കൽ നന്ദിയും പറഞ്ഞു
കെടി തോമസ് , ലൂയിസ് കനകപ്പള്ളി , ഇസാഹാഖ് കനകപ്പള്ളി ,എം പി നെൽസൻ ,അനിത കമലപ്ലാവ്, അനു മുണ്ടക്കൽ , ബീന കനകപ്പള്ളി , സോഫിയ കനകപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
No comments