"വെള്ളരിക്കുണ്ടില്‍ പുതിയ എക്സൈസ് റേഞ്ച് ഓഫീസ് സ്ഥാപിക്കണം ; കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ 41-ാമത് കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് നടന്നു
വെള്ളരിക്കുണ്ട്: മലയോര മേഖലയായ വെള്ളരിക്കുണ്ടിൽ പുതിയ എക്സൈസ് റേഞ്ച് ഓഫീസ് സ്ഥാപിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. മഞ്ചേശ്വരം സർക്കിൾ ഓഫീസ് അതിർത്തി മേഖലയിലെ ലഹരി കടത്തും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിന് മഞ്ചേശ്വരത്ത് പുതിയ എക്സൈസ് സർക്കിൾ ഓഫീസ് ആരംഭിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ 41-ാമത് കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് വ്യാപാര ഭവൻ ഹാളിൽ (സജീഷ് നഗർ)ൽ നടന്നു. കാഞ്ഞങ്ങാട് എം.എൽ.എ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.നിഷാദ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ എം.അനിൽകുമാർ, ജി.ബൈജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.പ്രശാന്ത്,പി.സുരേഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.വിജയൻ സ്വാഗതവും, ജോ.സെക്രട്ടറി കെ.ഷിജു നന്ദിയും പറഞ്ഞു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ്ടു മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ജീവനക്കാരുടെ മക്കളെ അനുമോദിച്ചു
പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: പി.ഗോവിന്ദൻ നമ്പൂതിരി സെക്രട്ടറി: കെ.നൗഷാദ് വൈസ് പ്രസിഡന്റ്: ജനാർദ്ദനൻ കെ.എ. ജോയിന്റ് സെക്രട്ടറി: മുഹമ്മദ് ഇജാസ് പി.പി ട്രഷറർ: സജിത്ത് ടി.വി.
No comments