Breaking News

കെ എസ് ആർ ടി സി സൗജന്യ യാത്ര.. വെള്ളരിക്കുണ്ടിൽ യു ഡി എഫ് പ്രവർത്തകരുടെ ആവേശപൂർണമായ സ്വീകരണം...


വെള്ളരിക്കുണ്ട് :'ഇന്ദിരാ ഗ്യാരന്റി'യിൽ ഉൾപ്പെടുത്തിയ സുപ്രധാനമായ വാഗ്ദാനം യാഥാർത്ഥ്യമാകുന്നു. സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെയും സാമൂഹിക-സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ഏർപ്പെടുത്തുന്ന 'പ്രിയദർശിനി സൗജന്യ യാത്ര' പദ്ധതിക്ക് തുടക്കമായി

സമൂഹത്തിന്റെ മുഖ്യധാരയിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും കൂടുതൽ അവസരങ്ങൾ ഉറപ്പാക്കാനും, അവരുടെ ജീവിതനിലവാരം ഉയർത്താനുമുള്ള ഈ ചരിത്രപരമായ പദ്ധതിയിൽ ഉൾപ്പെടുത്തിയോടുന്ന കെഎസ്ആർടിസി ബസിന് 

 വെള്ളരിക്കുണ്ടിൽ സ്വീകരണവും യാത്രക്കാർക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി

ഹരിഷ പി നായർ , പഞ്ചായത്ത് പ്രസിഡണ്ട് എ ലത , മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം പി ജോസഫ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി ജിത , പഞ്ചായത്ത് അംഗം എവി ശ്യാമള , ഷാജൻ ജോസഫ് , കെ സുരേന്ദ്രൻ , ഔസേപ്പച്ചൻ ഇടത്തോട് , പി നാരായണൻ , സജി പുളിക്കൽ , സിഡിഎസ് ചെയർപേഴ്സൺ മിനി ബാബു ,ഷൈനി സിബി ,  പ്രസന്ന കൃഷ്ണൻ , ദേവകി കുഞ്ഞിരാമൻ , രജിത , ശുഭലക്ഷി കൃഷ്ണൻ , ബിനോയി  തേക്കുംകാട്ടിൽ , ദിലീപ് മാത്യു , പ്രിൻസ് ജോസഫ് , ചേവിരി നാരയണൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി

No comments