Breaking News

വിജയോത്സവവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.. കൊന്നക്കാട് വെച്ച് നടന്ന ചടങ്ങിൽ സി ആർ പി എഫ് റിട്ടയേർഡ് ഐ ജി കെ വി മധുസൂദനൻ ഉദ്ഘാടനവും അനുമോദനവും നടത്തി


കൊന്നക്കാട് : ബളാൽ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ സനോജ് മാത്യുവിന്റെ പൊതുജന സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിജയോത്സവവും കരിയർ ഗൈഡൻസ് ക്ലാസും കൊന്നക്കാട് പൈതൃകം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സനോജ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ സി ആർ പി എഫ് റിട്ടയേർഡ് ഐ ജി കെ വി മധുസൂദനൻ ഉദ്ഘാടനവും അനുമോദനവും നടത്തി. മെമ്പർമാരായ ഷാജൻ പൈങ്ങോട്ട് ,ശ്രീജ കെ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി പി തമ്പാൻ, കെ കെ എം പബ്ലിക് ലൈബ്രറി പ്രസിഡൻറ് വിൻസൻറ് കെ  സ്കറിയ, എഡിഎസ് പ്രസിഡൻറ് ജസീല കെ എ, സെക്രട്ടറി ലതാ മോഹനൻ, ഊരു മൂപ്പൻ മോഹനൻ കെ പി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീജിത്ത് കുമാർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ

സംഘാടക സമിതി ചെയർമാൻ ബി ആർ ജയകുമാർ സ്വാഗതവും വൈസ് ചെയർമാൻ വേണു പി എസ് നന്ദിയും പറഞ്ഞു.    

              എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്, ഇൻസ്‌പെയർ അവാർഡ് തുടങ്ങിയ പരീക്ഷകളിൽ വിജയിച്ചവരെയും സിഎ പരീക്ഷയിൽ വിജയിച്ചവരെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ചവരെയും അനുമോദിച്ചു. തുടർന്ന് ജോസഫ് ജോർജ് പുളിക്കത്തടത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി

No comments