Breaking News

യോഗാസന കാസര്‍കോട് ജില്ലാ അസോസിയേഷന്‍ യോഗാസന ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു


കാഞ്ഞങ്ങാട്: യോഗാസന കാസർകോട് ജില്ലാ അസോസിയേഷൻ നേതൃത്വത്തിൽ 7-ാമത് ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ചിന്മയ മിഷൻ പ്രസിഡന്റ് സ്വാമി വിവിക്താനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യോഗാസന കായികരംഗത്തിന്റെ വളർച്ചയ്ക്കും യുവതലമുറയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം മത്സരങ്ങൾ വലിയ പങ്കുവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന ജോ.സെക്രട്ടറി യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള. രവിശങ്കർ അധ്യക്ഷനായി. യോഗാചാര്യൻ ശംഭു നമ്പൂതിരി, നാഷണൽ ജഡ്ജ് സ് ട്രെയിനിംഗ് പ്രോഗ്രാം പൂർത്തിയാക്കി അനിൽ കുമാർ എന്നിവരെ ആദരിച്ചു.ചിന്മയ വിദ്യാലയം പ്രിൻസിപ്പൽ സി ചന്ദ്രൻ, ഡോ. ശിവരായ ഭട്ട് സെക്രട്ടറി ലെനിൻ അശോക് എന്നിവർ സംസാരിച്ചു. പ്രസിഡന്റ് തേജ കുമാരി സ്വാഗതവും, പി . അനിൽകുമാർ നന്ദിയും പറഞ്ഞു. പരമ്പരാഗത, ആർട്ടിസ്റ്റിക്, റിത്തിക് തുടങ്ങിയ ഇനങ്ങളിലായി മത്സരാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. സംസ്ഥാനദേശീയ തല മത്സരങ്ങൾക്ക് യോഗ്യരായ താരങ്ങളെ കണ്ടെത്തുന്നതിനും ജില്ലയിൽ യോഗാസന കായികരംഗത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ചാമ്പ്യൻഷിപ്പ് ശ്രീനന്ദയും മയൂഖും അഭിജ്ഞയും കൗസ്തുഭം ജേതാക്കളായി. മൽസര വിജയികൾ യഥാക്രമം : സബ് ജൂനിയർ പെൺകുട്ടികൾ കെ.പി. ശ്രീനന്ദ, കെ.പി. ശ്രീനിധ പി.സന്നിധി. സബ് ജൂനിയർ ആൺകുട്ടികൾ ടി.വി. മയൂഖ്, സായ്ഡ്യൻ, ബിധുൻ ബൈജു, ജൂനിയർ പെൺകുട്ടികൾ: അഭിജ്ഞ,അമൃത ജി. ആചാര്യ,അനന്തിത, ജൂനിയർ ആൺകുട്ടികൾ കെ.യു. കൗസ്തുഭ് ടി.പവൻ രാജ്,സായ്യാം, സീനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ അശ്വിനും അഖിൽ ലാലും ഒന്നാം സ്ഥാനം നേടി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആർ.രമ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ വിദ്യാലയങ്ങളിൽ നിന്നും ക്ലബ്ബുകളിൽ നിന്നുമുള്ള നിരവധി കായിക പ്രതിഭകൾ മാറ്റുരച്ചു.കേന്ദ്ര സർവകലാശാല (സെൻട്രൽ യൂണിവേഴ്സിറ്റി) യോഗ ഡിപ്പാർട്ട്മെന്റ് ഗസ്റ്റ് ലക്ചറർ ഡോ. ശ്രീഹരി സുകേഷ് സമാപാന പരിപാടി ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനവിതരണവും നിർവഹിച്ചു.

No comments