ഹോർമുസില്‍ യുഎഇ കപ്പലിന് നേരെ ഇറാന്‍റെ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, ഹോര്‍മുസ് ഇനി അമേരിക്ക നിയന്ത്രിക്കുമെന്ന് ട്രംപ്
ദുബായ്: ഇറാനും അമേരിക്കയും വിട്ടുവീഴ്ചക്ക് തയാറാകാത്ത സാഹചര്യത്തിൽ പശ്ചിമേഷ്യൻ സംഘർഷം കനക്കുന്നു. ഇറാൻ ഹോർമുസിൽ രണ്ട് യുഎഇ ടാങ്കറുകളിലേക്ക് നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് യുഎഇ സ്ഥിരീകരിച്ചു. യുഎഇയുടെ ടാങ്കറിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. അതേസമയം, ഹോർമുസിൽ അമേരിക്ക വീണ്ടും നാവിക ഉപരോധം തുടങ്ങി. ഹോർമൂസ് ഇനി അമേരിക്ക കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. തൊട്ടുപിന്നാലെ മറുപടിയുമായി ഇറാനും രംഗത്തെത്തി. ഹോർമൂസ് കൈകാര്യം ചെയ്യാൻ അമേരിക്കയെ അനുവദിക്കില്ലെന്നും ചെങ്കടലിൽ ബാബ് അൽ മന്ദബ് അടയ്ക്കുമെന്നും ഇറാൻ തിരിച്ചടിച്ചു. ഇന്ധന വിപണി തകരുമെന്നും മുന്നറിയിപ്പ് നൽകി. ഇറാന്റെ പ്രസ് ടിവിയിലൂടെയായിരുന്നു ഭീഷണി. ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണി മുന്നിൽ കാണുമെന്നും ഇറാൻ വ്യക്തമാക്കി.
No comments