Breaking News

ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ സന്ദർശിച്ചു കോടോം ഗവ. ഐടിഐ കെട്ടിടനിർമാണം പുരോഗമിക്കുന്നു


കോടോം ഗവ. ഐടിഐക്ക് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനം വിലയിരുത്താൻ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് അനുവദിച്ച ഗവ. ഐടിഐക്ക് കോടോം കാഞ്ഞിരത്തുകലിൽ 

കെട്ടിടം നിർമിക്കുന്നതിന് 6.9 കോടി രൂപയാണ് അനുവദിച്ചത്. നിർമാണ പ്രവർത്തി അവസാനഘട്ടത്തിലാണ്. പഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രൻ, സ്ഥിരംസമിതി ചെയർമാൻ പി സി സന്ധ്യ, പി ഗോവിന്ദൻ, പി കുഞ്ഞികൃഷ്ണൻ, ടി കെ രാമചന്ദ്രൻ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സികുട്ടീവ് എൻജിനീ യർ കെ രവികുമാർ, അസി. എൻജിനീയർ സി രഞ്ജിനി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

ഒരു ഏക്കർ 20 സെന്റ് സ്ഥലം സർക്കാർ ഭൂമി പതിച്ച് നൽകിയാ ണ് കെട്ടിട സൗകര്യം ഒരുക്കുന്നത്. മലയോര മേഖലയിലെ ആദ്യമായാണ് സർക്കാർ മേഖലയിൽ ഐടിഐ അനുവദിക്കുന്നത്. നൂറോളം വിദ്യാർഥികളാണ് ഇപ്പോൾ ഇവിടെ പഠനം നടത്തുന്നത്. പ്ലംബർ, കോപ്പ എന്നീ രണ്ടു കോഴ്സുകളാണ് ഇവിടെയുള്ളത് 

എരുമക്കുളത്ത് വാടക കെട്ടിടത്തിലാണ് നിലവിൽ ഐടിഐ പ്രവർത്തിക്കുന്നത്. മലയോരത്ത് വിദ്യാഭ്യാസ മേഖ ലയിൽ തൊഴിലധിഷ്ഠിതമായ ആരംഭിക്കണമെന്ന് ജനങ്ങളു ടെ ഏറെക്കാലത്തെ ആവശ്യമാ ണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ നിറവേറ്റിയത്.

No comments