കാഞ്ഞങ്ങാട് റെയില്‍വേ വികസനത്തിനായി രാജ്യസഭാ എംപിക്ക് നിവേദനം നല്‍കി
കൊളവയലില്‍ എത്തിയ രാജ്യസഭാ എംപി സദാനന്ദന്‍ മാസ്റ്റര്‍ക്ക് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം ജനറല്‍ സെക്രട്ടറി സി.കെ നാസര്‍ കാഞ്ഞങ്ങാട് നിവേദനം നല്‍കി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ മംഗള എക്‌സ്പ്രസ് സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നതും, നിലവില്‍ രാത്രി കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന ഒരു ട്രെയിന്‍ മംഗളൂരു വരെ നീട്ടി സര്‍വീസ് നടത്തണമെന്നതുമാണ് പ്രധാന ആവശ്യങ്ങള്‍. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം എക്‌സിക്യൂട്ടീവ് അംഗം സതീഷ്, ബിജെപി ജില്ലാ പ്രസിഡന്റ് അശ്വനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
No comments