കാഞ്ഞങ്ങാട് മുറിയനാവി സ്വദേശി ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മുറിയനാവി സ്വദേശി ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. രാജേഷ് തയ്യിൽ(54) ആണ് മരിച്ചത്. താമസസ്ഥലത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. പിഡബ്ല്യുഡി പ്ലംബർ പരേതനായ രാജുവിന്റെയും നഗരസഭാ മുൻജീവനക്കാരി സാവിത്രിയുടെയും മകനാണ്. ഭാര്യ: ശ്രീദേവി (മടിക്കൈ പഞ്ചായത്ത് ജീവനക്കാരി). സഹോദരങ്ങൾ: രാജീവൻ, സജനി
No comments