കർണ്ണാടക, ഉപ്പിനങ്ങാടിയിലെ കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് ; കാസർകോട് സ്വദേശികളടക്കം ഏഴു പേർ അറസ്റ്റിൽ
കാസർകോട്: കർണ്ണാടക, ഉപ്പിനങ്ങാടിയിലെ കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. കാസർകോട് സ്വദേശികളടക്കം ഏഴു പേർ അറസ്റ്റിൽ. ചെങ്കള, പാടിക്കു സമീപത്തെ ഒരു ക്വാർട്ടേഴ്സിൽ താമസക്കാരനായ ഷെരീഫ് (51), ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊർക്കട്ട മുഹമ്മദ് നബാസ് (37), പുത്തൂർ,ബപ്പാളിഗെ ഇബ്രാഹിം (60), ഉത്തര കർണ്ണാടക മറക്കനാടിലെ സന്ദീപ് പുണ്ഡലിംഗ(30), പുത്തൂർ, കംബ്രയിലെ സൽമാൻ ഫാരിസ് (25), ബെൽത്തങ്ങാടി, ഉറുവാളൂരിലെ സിറാജ് എന്ന സിറാജുദ്ദീൻ (34), പുത്തില ഇർഷാദ് (31) എന്നിവരാണ് അറസ്റ്റിലായത്. കള്ളനോട്ടടി കേന്ദ്രത്തിൽ നിന്നു 500 രൂപയുടെ കള്ളനോട്ടുകൾ പ്രിന്റ് ചെയ്ത ഷീറ്റ്, കമ്പ്യൂട്ടർ, സെറോക്സ് മെഷീൻ, സീൽ എന്നിവ കസ്റ്റഡിയിലെടുത്തു.
പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഉപ്പിനങ്ങാടി എസ്ഐ കെപി സുകേഷിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഉപ്പിനങ്ങാടിയിൽ പിടിയിലായ മലയാളികളെ കുറിച്ച് കാസർകോട് പൊലീസും അന്വേഷണം ആരംഭിച്ചു.
No comments