'ഓപ്പറേഷൻ തൂഫാൻ': വിദ്യാനഗറിൽ 2 ഗ്രാം MDMA യുമായി യുവാവ് അറസ്റ്റിൽ; സ്കൂട്ടർ കസ്റ്റഡിയിൽ
ലഹരിവസ്തുക്കൾക്കെതിരെ ജില്ലയിലുടനീളം 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്നുമായി യുവാവിനെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു.
ലഹരിമരുന്നിന്റെ വ്യാപനവും ഉപയോഗവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കി വരുന്ന 'ഓപ്പറേഷൻ തൂഫാൻ' പട്രോളിംഗിനിടെ 2 ഗ്രാം മാരക മയക്കുമരുന്നായ MDMA യുമായി യുവാവ് പിടിയിലായി.
മുട്ടത്തോടി വില്ലേജിൽ ആലംപാടി അറഫ ക്വാർട്ടേഴ്‌സിൽ താമസക്കാരനും നിലവിൽ പൈക്ക പന്നിപ്പാറ ക്വാർട്ടേഴ്‌സിൽ താമസക്കാരനുമായ മുഹമ്മദ് അഫീഫ് കെ.എ (28) യെയാണ് വിദ്യാനഗർ സബ് ഇൻസ്‌പെക്ടർ അനൂപ് എസ്. ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്ദിരാനഗർ KIA വെഹിക്കിൾ യാർഡിന് സമീപം വിദ്യാനഗർ പോലീസ് L&O പട്രോളിംഗും വാഹന പരിശോധനയും നടത്തുന്നതിനിടെ റോഡ് സൈഡിൽ സ്കൂട്ടറിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. പോലീസ് സംഘത്തെ കണ്ടതോടെ വാഹനത്തിൽ നിന്നും ഒളിച്ചുമാറാൻ ശ്രമിച്ച ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ധരിച്ചിരുന്ന ജീൻസിന്റെ പിൻ പോക്കറ്റിൽ നിന്നും ചെറിയ സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിൽ 2 ഗ്രാം MDMA കണ്ടെത്തുകയുമായിരുന്നു. തുടർന്ന് നിയമാനുസരണം ലഹരിമരുന്ന് സീൽ ചെയ്ത് കസ്റ്റഡിയിലെടുത്തു. പ്രതി സഞ്ചരിച്ച സ്കൂട്ടറും പോലീസ് ബന്തവസ്സിലെടുത്തു.
വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ GSCPO പ്രശാന്ത് , CPO പ്രമോദ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. സംഭവത്തിൽ NDPS ആക്ട് 22(b) പ്രകാരം (Cr.No 312/26) കേസ് രജിസ്റ്റർ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
No comments