അനധികൃത ക്വാറി പ്രവർത്തനത്തിനായി ബളാൽ ഗ്രാമ പഞ്ചായത്തിന്റെ ഒത്താശയെന്ന് ആരോപണം ; വടക്കാംകുന്ന് സമരസമിതിയോടൊപ്പം നിന്ന് പോരാടാൻ ഏറാംചിറ്റയിലെ ജനങ്ങളും
വെള്ളരിക്കുണ്ട് : ബളാൽ വില്ലേജിലെ വെള്ളരിക്കുണ്ട് ടൗണിനടുത്ത് ഏറാംചിറ്റ എന്ന സ്ഥലത്ത് സ്വാകാര്യ കമ്പനിക്കായി നിയമ വിരുദ്ധ ഖനനത്തിനായി ഓത്താശ നൽകുന്ന പഞ്ചായത്തിന്റെ നിലപാടിനെതിരെ ഭരണ സമിതി യോഗത്തിൽ ഭരണ -പ്രതിപക്ഷ അംഗങ്ങൾ കയ്യാങ്കളിയും വാക്കേറ്റവും നടന്നു. ജനപക്ഷത്തു നിന്നുകൊണ്ട് കോണ്ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്റെ നിയമ വിരുദ്ധവും ജനവിരുദ്ധവുമായ നിലപാടുകളെയും നടപടിക്രമങ്ങളെയും ചോദ്യം ചെയ്ത പ്രതിപക്ഷത്തിന്റെ ചോദ്യമുനയിൽ ഉത്തരമില്ലാത്ത ഭരണപക്ഷ അംഗങ്ങൾ സദസ്സിന് കളങ്കമുണ്ടാക്കുന്ന രീതിയിൽ അസഭ്യ വാക്കുകൾ ചൊരിഞ്ഞു കയ്യങ്കാളിക്ക് മുതിർന്നെങ്കിലും പ്രതിപക്ഷ അംഗങ്ങൾ ശക്തമായി പ്രതിഷേധിച്ചു.
കാർഷിക മേഖലയുടെ ഉന്ന മനത്തിനായി ഒരുകോടി രൂപ മുടക്കി പൊതുജനപങ്കാളിതത്തോടെ നടപ്പാക്കിയ വാട്ടർ ഷെഡ് മേഖല യിലാണ് ഖനനത്തിനായി അനുമതി തേടിയിയിരിക്കുന്നത്. കൂടാതെ മണ്ണിടിച്ചിൽ സാധ്യതയിൽ 'റെഡ് സോണിൽ 'ആണ് ഈ പ്രദേശം വരുന്നത്
ഇവിടെ ഖനനം പാടില്ല. ഈ വക കാര്യങ്ങൾ രേഖാമൂലം സമരസമിതി അംഗങ്ങളും, പ്രദേശവാസികളും ചൂണ്ടികാണിച്ചെങ്കിലും ആയത് പരിശോധിക്കാൻ പഞ്ചായത്ത് തയ്യാറാകാതെ ക്വാറി ഉടമയുടെ ലൈസൻസ് നായുള്ള അപേക്ഷയിൽ മറുപടി നൽകാതെ മനഃപൂർവം കാലതാമസം വരുത്തി അപേക്ഷകന് കോടതിയെ സമീപിച്ച് എളുപ്പത്തിൽ അനുകൂല വിധി നേടിയെടുക്കാൻ സഹായിച്ചു എന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ചട്ടങ്ങൾ കാറ്റിൽപറത്തി നേടിയ കോടതി വിധിക്കെതിരെ പഞ്ചായത്ത് അപ്പീൽ നൽകണമെന്ന് പ്രതിപക്ഷ ആവശ്യത്തിന് മുന്നിൽ വഴങ്ങാതെ ഭരണപക്ഷ അംഗങ്ങൾ സഭ വിട്ട് ഇറങ്ങിപ്പോയി. ജനകീയ വിഷയങ്ങളിൽ ശക്തമായ നിലപാട് കൈകൊള്ളുമെന്നു വ്യക്തമാക്കിയ പ്രതിപക്ഷം വടക്കാം കുന്ന് സമരസമിതി യോടൊപ്പം നിന്ന് ജനങ്ങൾക്ക് നീതി ലഭ്യമാകുന്നതുവരെ നിയമപോരാട്ടത്തിന് തയ്യാറാകാൻ ആഹ്വാനം ചെയ്തു.
No comments