പാണത്തൂരിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി; പട്ടിയെ വിഴുങ്ങിയതായി സംശയം
പാണത്തൂർ : ടൗണിന് സമീപത്ത് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. പാണത്തൂർ ബായി ഹോട്ടലിന് പിൻവശത്ത് പുല്ലരിയാൻ പോയവരാണ് പെരുമ്പാമ്പിനെ കണ്ടത്.
പട്ടിയെ വിഴുങ്ങിയതായാണ് സംശയം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കേരള വനംവകുപ്പിന്റെ സർപ്പ വോളണ്ടിയർ റെജി പാണത്തൂർ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി. തുടർന്ന് പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിച്ചു. ടൗണിനോട് ചേർന്നുള്ള ഭാഗത്ത് പെരുമ്പാമ്പിനെ കണ്ടെത്തിയത് വലിയ ഭീതി പരത്തി.
No comments