ഒന്നാം വാർഷിക ദിനത്തിൽ റാണിപുരത്ത് ശുചീകരണ പ്രവർത്തനം നടത്തി മാതൃകയായി ശക്തിധാര സ്വയം സഹായ സംഘം പ്രവർത്തകർ
പാണത്തൂർ : പനത്തടി പഞ്ചായത്തിലെ പുല്ലടുക്കത്തെ ഒരു കൂട്ടം ചെറുപ്പക്കാർ അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാനും, ഒരു സ്വയം പര്യാപ്ത സമൂഹത്തെ സൃഷ്ടിക്കുവാനും വേണ്ടി 2025 ജൂലൈ മാസത്തിൽ രൂപീകരിച്ച ശക്തിധാര സ്വയം സഹായ സംഘം ഒരു വർഷകാലമായി ചെറുതും വലുതുമായ നിരവധി സേവനപ്രവർത്തനങ്ങൾ നടത്തി വരുന്നു.സംഘത്തിന്റെ ഒന്നാം വാർഷികം കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്തെ ശുചീകരിച്ചു കൊണ്ട് മുഖ്യധാരയിലേക്ക് എത്താനുള്ള ശ്രമം നടത്തുകയാണ് സംഘം പ്രവർത്തകർ ശുചീകരണ പ്രവർത്തനം വാർഡ് മെമ്പർ എം ഷിബു ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി രതീഷ്, പ്രസിഡണ്ട് സുരേഷ്, ട്രഷറര്‍ പ്രസാദ് എന്നിവർ നേതൃത്വം കൊടുത്തു.
No comments