ലഹരിക്കെതിരെ ഫുട്ബോൾ ചലഞ്ചും ജെൻഡർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി.എസ് ജെൻഡർ റിസോർസ് സെൻ്ററിൻ്റെ ഭാഗമായി 19 വാർഡ് വാർഡ് എ.ഡി.എസ് ൻ്റെ നേതൃത്വത്തിൽ ചായ്യോത്ത് എൻ ജി സ്മാരക കലാ വേദിയിൽ വെച്ച് ജെൻഡർ ബോധവത്ക്കരണ ക്ലാസും ലഹരിക്കെതിരെ ഫുട്ബോൾ ചലഞ്ചും സംഘടിപ്പിച്ചു. 19വാർഡ് മെമ്പർ ധന്യ . കെ പരിപാടി ഉദ്ഘാടനം ചെയ്തു. എ. ഡി എസ് വൈസ് പ്രസിഡണ്ട് നീതു. ടീ. വി അദ്ധ്യക്ഷത വഹിച്ചു.ജി.ആർ.സി കമ്മ്യൂണിറ്റി കൗൺസിലർ ധന്യ.പി, ജെൻഡർ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു.
ഫുട്ബോൾ ലേഹരിയുടെ ഇന്നത്തെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് ജീവിതമാണ് ലഹരി എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ലഹരിക്കെതിരെ ഫുട്ബോൾ ചലഞ്ച് സംഘടിപ്പിച്ചത്. ഫുട്ബോൾ ചലഞ്ചിൽ . ബാലസഭ കുട്ടികളും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് 58 പേർ പങ്കെടുത്ത പരിപാടിയിൽ എ. ഡി.എസ് സെക്രട്ടറി നിഷ. കെ. എം സ്വാഗതവും എ.ഡി.എസ് അംഗം അനുഷ. കെ നന്ദിയും പറഞ്ഞു.
No comments