Breaking News

വാർധ്യക കാല പെൻഷൻ 3000 രൂപയാക്കണം ; സീനിയർ സിറ്റിസൺസ് വെൽഫയർ ഫ്രണ്ട് അസോസിയേഷൻ കരിന്തളം ഈസ്റ്റ് മേഖലാ സമ്മേളനം

കരിന്തളം: വാർധക്യ കാല പെൻഷൻ 3000 രൂപയായി ഉയർത്തണമെന്ന് സീനിയർ സിറ്റിസൺ സ് വെൽഫയർ ഫ്രണ്ട് അസോസിയേഷൻ കരിന്തളം ഈസ്റ്റ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

കാലിച്ചാമരത്ത് നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി എൻ. കുഞ്ഞികൃഷ്ണൻ ഉൽഘാടനം ചെയ്തു എൻ.ജാനകി അധ്യക്ഷയായി. എം.ബാലകൃഷ്ണ കെ.അമ്പു പാലായി.വരയിൽ രാജൻ അഡ്വ. പി. ലോജിത് . കെ.ബാലകൃഷ്ണപണിക്കർ ഒ വി. രത്നാകരപണിക്കർ എൻ രാജൻ . കെ.ബാലൻ എന്നിവർ സംസാരിച്ചു. വി. അബൂഞ്ഞി സ്വാഗതം പറഞ്ഞു പൂരക്കളി സമഗ്ര സംഭാവന പുരസ്ക്കാര അവാർഡ് ജേതാവ് അണ്ടോൾ ബാലകൃഷ്ണ പണിക്കർ. പൂരക്കളി കേരള ഫോക്ക്ലാർ അക്കാദമി ഫെലോഷിപ്പ് അവാർഡ് ജേതാവ് ഒ.വി. രത്നാകരപണിക്കർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. മെമ്പർ മാർക്ക് ഐഡി കാർഡ് വിതരണവും നടത്തി

  ഭാരവാഹികൾ: എം.കുഞ്ഞിരാമൻ വേളൂർ- പ്രസിഡണ്ട്. ഒ.വി. രത്നാകരപണിക്കർ-വൈസ് പ്രസിഡണ്ട് . എ.രാജൻ കുമ്പളപ്പള്ളി സെക്രട്ടറി എൻ. രാജൻ-ജോ: സെക്രട്ടറി ടി.പി.കുഞ്ഞിക്കണ്ണൻ . ട്രഷറർ

No comments