അമീബിക് മസ്തിഷ്ക ജ്വരം; 18 കാരന്‍ ഗുരുതരനിലയില്‍; അമ്പലത്തറയിലെ കുളത്തില്‍ കുളിച്ചവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം കുളത്തില്‍ കുളിക്കുന്നതിന് വിലക്ക്
കാഞ്ഞങ്ങാട്: അമ്പലത്തറ പരിസരത്ത് താമസിക്കുന്ന 18 കാരന് അമീബിക് മസ്തിഷ്ക ജ്വരം രോഗബാധ സ്ഥിരീകരിച്ചു. . ചികിൽസയിലുള്ള യുവാവിൻറെ നില അതീവ ഗുരുതരമാണ്. ഇയാൾ മംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലാണ്. തിങ്കളാഴ്ച നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പാണ് യുവാവും സുഹൃത്തുക്കളും അമ്പലത്തറയിലെ കുളത്തിൽ കുളിക്കാനെത്തിയത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അമ്പലത്തറ ടൗണിലുള്ള കുളത്തിൽ കുളിക്കുന്നത് ഒഴിവാക്കാൻ പോലീസും ആരോഗ്യവകുപ്പും നിർദേശം നൽകി. ഒരാഴ്ചയ്ക്കുള്ളിൽ ഈ കുളത്തിൽ കുളിച്ചവർ വൈദ്യപരിശോധന നടത്തണമെന്നും നിർദേശമുണ്ട്. സ്കൂൾ കുട്ടികളും യുവാക്കളും പതിവായി ഈ കുളത്തിൽ കുളിക്കാനെത്താറുണ്ട്. റോഡരികിൽ വാഹനം നിർത്തി യാത്രക്കാരും ഈ കുളത്തിൽ കുളിക്കാൻ ഇറങ്ങാറുണ്ട്.
No comments