Breaking News

അണ്ടോൾ- പൊതാവൂർ റോഡ് പാലം നിർമ്മാണം തുടർ പ്രവർത്തനങ്ങൾക്ക് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു


കരിന്തളം : കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിലെ അണ്ടോൾ കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്തിലെ പൊതാവൂർ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ച് തേജസ്വിനി പുഴയ്ക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിക്കുന്ന റോഡ് പാലത്തിന്റെ തുടർ പ്രവർത്തനങ്ങൾക്ക് വേണ്ടി ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പൊതു ജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം പി വി ജാനകി ഉദ്ഘാടനം ചെയ്തു.കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. രാജൻ അധ്യക്ഷനായി . കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജനാർദ്ദനൻ, പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി കെ ദിവാകരൻ, കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത്‌ അംഗം സജിത്ത് എന്നിവർ സംസാരിച്ചു.1978 ൽ ഉണ്ടായ തോണി അപകടത്തെ തുടർന്ന് 5 പേർ മരിച്ചിരുന്നു. അന്ന് മുതൽ റോഡ് പാലത്തിനായി നാട്ടുകാർ തുടങ്ങിയ ശ്രമം ആണ് ഇന്ന് റോഡ് പാലത്തിന് വേണ്ടി സർക്കാർ ഇൻവെസ്റ്റിഗേഷൻ ഫണ്ട്‌ 9 ലക്ഷം രൂപ നീക്കി വെക്കുന്ന നടപടിയിലേക്ക് എത്തിയത്. യോഗത്തിൽ കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ. അനിത സ്വാഗതം പറഞ്ഞൂ. ഭാരവാഹികൾ : ചെയർമാൻ : കെ. അനിത, വർക്കിംഗ്‌ ചെയർമാൻ : ഒ. എം സച്ചിൻ, ജനറൽ കൺവീനർ : ടി കെ ദിവാകരൻ, കൺവീനർ : എൻ കെ രജീഷ്.

No comments