Breaking News

ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


പനത്തടി : ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. ബന്തടുക്ക കരിവേടകം ചൂഴുപ്പിയിലെ കിട്ടുനായകിന്റെ മകൻ നാരായണൻ (49) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
പനത്തടി എരിഞ്ഞിലംകോട് ജോലി സ്ഥലത്ത് വെച്ചാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ പൂടംകല്ലിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.

No comments