ചട്ടഞ്ചാൽ ദേശീയ പാതക്കരികിൽ മീൻ ഷെഡിൽ സൂക്ഷിച്ചിരുന്ന 160 ഓളം മീൻ ബോക്സുകൾ മോഷണം പോയ കേസിൽ ഒരാൾ പിടിയിൽ
ഉദുമ : ചട്ടഞ്ചാൽ ദേശീയ പാതക്കരികിൽ മീൻ ഷെഡിൽ സൂക്ഷിച്ചിരുന്ന ഒന്നേ മുക്കാൽ ലക്ഷത്തിലേറെ രൂപ വില വരുന്ന 160 ഓളം മീൻ ബോക്സുകൾ മോഷണം പോയ കേസിൽ ഒരാൾ പിടിയിൽ. ഉദുമ ബങ്കരകുന്നിലെ സിഎ സലിം(41) ആണ് മേൽപറമ്പ് പൊലീസിന്റെ പിടിയിലായത്. ഉടമ ചട്ടഞ്ചാലിലെ ടി.എസ് റഹീമിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പിടികൂടി. 40 ബോക്സുകൾ കഴിഞ്ഞ ദിവസവും മറ്റുള്ളവ അതിനു മുൻപുള്ള ദിവസങ്ങളിലുമായാണ് മോഷണം പോയത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. കൂടാതെ പരാതിക്കാരൻ പ്രതിയെ കുറിച്ച് സൂചനയും നൽകിയിരുന്നു. പ്രതിയെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും.
No comments