കാട്ടാനശല്യത്തിന് അടിയന്തിര പരിഹാരം കാണണം: കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റി
ചുള്ളിക്കര : മലയോര മേഖലയിലെ രൂക്ഷമായ കാട്ടാന ശല്യം പരിഹരിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും വനം വകുപ്പ് നടപ്പിലാക്കുന്ന സൗരോർജ വേലി നിർമ്മാണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ ജീവനക്കാരുടെ സേവനം ലഭ്യമാക്കണമെന്നും കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അദ്ധ്യക്ഷത വഹിച്ചു. പി എ ആലി, സന്തോഷ് വി ചാക്കോ , വി ബാലകൃഷ്ണൻ ബാലൂർ, എം യു തോമസ്, അലക്സ് നെടിയകാലായിൽ , വി നാരായണൻ , മധുസൂദനൻ റാണിപുരം, ജോസ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. ജൂലൈ 11 ന് വെളളരിക്കുണ്ടിൽ വച്ച് ഏകദിന നേതൃത്വം പഠന ക്യാമ്പ് നടത്തുവാൻ തീരുമാനിച്ചു.
No comments