Breaking News

ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ ലേഡീസ് ഹെൽത്ത് വെൽനസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നു


ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ വനിതകൾക്കായി ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ലേഡീസ് ഹെൽത്ത് വെൽനസ് സെന്റർ ഉടൻ പ്രവർത്തനം ആരംഭിക്കുന്നു. ചിറ്റാരിക്കാൽ ടൗണിലാണ് ഈ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

​സ്ത്രീകൾക്ക് ഫിറ്റ്‌നസും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനായുള്ള വിവിധ അത്യാധുനിക സൗകര്യങ്ങളും വ്യായാമ ഉപകരണങ്ങളും ഇവിടെ ലഭ്യമാകും.പരിശീലനം സിദ്ധിച്ച ഇൻസ്ട്രക്ടർമാരുടെ സേവനം ലഭ്യമാകും.

​രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് കേന്ദ്രം പ്രവർത്തിക്കുക. 500 രൂപയാണ് 

​രജിസ്ട്രേഷൻ ഫീസ്.

​മാസ വരിസംഖ്യ: 500 രൂപ

​രജിസ്ട്രേഷൻ ഓൺലൈനായോ അല്ലെങ്കിൽ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് എത്തിയോ ചെയ്യാവുന്നതാണ്.

​കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.

No comments