കള്ളാർ സ്മാർട്ട് കൃഷിഭവൻ: ഭരണാനുമതി വേഗത്തിലാക്കാൻ കൃഷിമന്ത്രിക്ക് നിവേദനം നൽകി
തിരുവനന്തപുരം: കള്ളാർ ഗ്രാമപഞ്ചായത്തിൽ സ്മാർട്ട് കൃഷിഭവൻ നിർമ്മിക്കുന്നതിന് അടിയന്തര ഭരണാനുമതി ഉത്തരവ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രി ടി. സിദ്ദിഖിന് നിവേദനം നൽകി.
കാസർഗോഡ് എം.പി. രാജ്‌മോഹൻ ഉണ്ണിത്താന്റെ നിർദ്ദേശപ്രകാരമാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയായ 'ഗംഗ'യിൽ സന്ദർശിച്ച് നോയൽ ജോസഫ് നിവേദനം കൈമാറിയത്.
നിലവിൽ, കള്ളാർ കൃഷിഭവൻ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് വർഷങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിൽ NABARD പദ്ധതി പ്രകാരം മുൻപ് അനുവദിച്ച സ്മാർട്ട് ടി കൃഷിഭവൻ അവിടെ ആവശ്യമില്ലാത്തതിനാൽ കള്ളാർ പഞ്ചായത്തിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു.
കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത ചൂണ്ടിക്കാണിച്ച ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക ഉത്തരവ് ഇറങ്ങിയിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ഉത്തരവ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് എം.പി.യുടെ കത്ത് മന്ത്രിക്ക് കൈമാറിയത്. കൃഷിമന്ത്രി ടി. സിദ്ദിഖിനെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചത്. വിഷയം വളരെ അനുഭാവപൂർവ്വം കേട്ട മന്ത്രി, കെട്ടിടം കള്ളാർ പഞ്ചായത്തിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് അടിയന്തരമായി ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.
No comments