Breaking News

റിട്ട. എസ് ഐ ധന്‍രാജിനെ കാസർഗോഡുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


കാസർകോട് : പ്രമാദമായ നിരവധി കേസുകളുടെ അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ചിരുന്ന റിട്ട. എസ് ഐ ധൻരാജി(65)നെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി മുരളീധരന്റെ മകനായ ധൻരാജ് കാസർകോട്, പാറക്കട്ടയിൽ വീടു വച്ച് താമസിച്ചു വരികയായിരുന്നു.
ഇന്ന് (തിങ്കൾ) രാവിലെയാണ് ധൻരാജിനെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപ്രതി മോർച്ചറിയിലേക്ക് മാറ്റി.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ജോലി നോക്കിയിരുന്ന ധനരാജ് മികച്ച കുറ്റാന്വേഷകനായിരുന്നു. കാസർകോട് ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ചെർക്കളയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി നോക്കിയിരുന്നു. ആരോഗ്യകാരണങ്ങളിൽ രണ്ടു മാസം മുമ്പ് പ്രസ്തുത ജോലിയിൽ നിന്നു ഒഴിവാക്കിയിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. കാസർകോട് ടൗൺ പൊലീസ് അന്വേഷിക്കുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.

No comments