കോയിത്തട്ട ഗവ : ആശുപത്രിയിൽ മുഴുവൻ സമയ ഡോക്ടർമാരെ നിയമിക്കണമെന്നും കിടത്തി ചികിൽസ ആരംഭിക്കണമെന്നും ജനശ്രീ സുസ്ഥിര വികസന മിഷൻ കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റി
കോയിത്തട്ട : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള കോയിത്തട്ട ആശുപത്രിയിൽ മുഴുവൻ സമയ ഡോക്ടർമാരെ നിയമിക്കണമെന്നും കിടത്തി ചികിൽസ ആരംഭിക്കണമെന്നും ജനശ്രീ സുസ്ഥിര വികസന മിഷൻ കിനാനൂർ കരിന്തളം മണ്‌ഡലം സഭ കേരള ഗവൺമെൻ്റിനോടും ഗ്രാമപഞ്ചായത്തിനോടും ആവശ്യപെട്ടു. മഴക്കാല രോഗങ്ങൾ ഉൾപടെ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഡോക്ടർമാർ ഇല്ലാത്തത് കൊണ്ട് പാവപെട്ടരോഗികൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയികേണ്ട സാഹചര്യമാണ് ഉള്ളത്. ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്. നിലവിൽ ഉച്ചക്ക് ഒരുമണി വരെയാണ് ആശുപത്രിയിൽ ഡോക്ടർമാർ ഉള്ളത്. നേരത്തെ ഇത് ആറ് മണിവരെ ആയിരുന്നു. ഡോക്ടർമാരുടെ സേവനം നിലവിലുളള ആറുമണി വരെയുള്ള സമയക്രമം പാലികാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാവണമെന്ന് യോഗം ആവശ്യപെട്ടു. മണ്ഡലം ചെയർമാൻ ബാബു ചേമ്പേന അദ്ധ്യക്ഷനായി. ജില്ലാ കമിറ്റി അംഗം ജോസ് ചാമകുഴി, ജനാർദ്ദനൻ ചോയ്യങ്കോട്, കണ്ണൻ പട്ളം, ദാമോധരൻ കിണാവൂർ, ശ്രീമണി ചിമ്മതോട്, ഷൈലജ ചമകുഴി, കെ.വി.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
No comments