Breaking News

മാലോത്ത് കസബയിൽ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു..


മാലോം : 2026 27 വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും കഴിഞ്ഞ അധ്യയന വർഷം വിവിധ പരീക്ഷകളിൽ വിജയം നേടിയവർക്കുള്ള അനുമോദനവും തിങ്കളാഴ്ച  സ്കൂൾ അസംബ്ലി ഹാളിൽ നടന്നു. ഈ ചടങ്ങിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത് കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പറായ ബിൻസി  ജയിനാണ്.വാർഡ്  മെമ്പറായ  റോസിലിൻ സിബിയാണ് അധ്യക്ഷസ്ഥാനവും സമ്മാനദാനവും നിർവഹിച്ചത്. എച്ച് എം ചാർജ് വഹിക്കുന്ന  ബീന ചാക്കോ സ്വാഗതം അർപ്പിച്ചുകൊണ്ട് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജോർജ് ജോസഫ് ആശംസയും ഹൈസ്കൂൾ എസ് ആർ ജി കൺവീനർ പ്രവീൺകുമാർ എൻ നന്ദിയും അറിയിച്ചുകൊണ്ട് സംസാരിച്ചു. 

     തുടർന്ന് വിവിധ ക്ലബ്ബ് അംഗങ്ങളായ എൽ പി, യു പി,എച്ച് എസ് വിഭാഗം കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.

    അധ്യാപകരായ ഗീത സി, സൂസമ്മ മാത്യു, ജീന പി ബി, ജിഷ പി ജോസഫ്,ജോജിത പി ജി, മഞ്ജു കെ രാജ് എന്നിവർ പരിപാടികൾക്ക് നൽകി

No comments