Breaking News

കൊച്ചിയിൽ വെച്ച് 63-കാരൻ്റെ നഗ്നദൃശ്യങ്ങൾ ആലക്കോട് സ്വദേശിയായ 69-കാരൻ പകർത്തി; ദൃശ്യം സുഹൃത്തിന് അയച്ചുകൊടുത്തു; കേസെടുത്തു


നീലേശ്വരം: പള്ളിക്കര സ്വദേശിയുടെ നഗ്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ കണ്ണൂർ അലക്കോട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. അലക്കോട് സ്വദേശിയായ നാരായണൻ കെ.കെ (69) എന്നയാൾക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. പള്ളിക്കര സ്വദേശിയായ ബാലകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒൻപത് മാസം മുൻപ് എറണാകുളത്തെ ഒരു ഹോട്ടലിൽ വെച്ച് ബാലകൃഷ്ണൻ കുളിക്കുന്ന സമയത്ത് ഇയാൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രം പകർത്തിയെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന്, ഈ ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

No comments