Breaking News

മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു


നീലേശ്വരം : നീലേശ്വരം താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിന്റെയും, നീലേശ്വരം ജനമൈത്രി പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നീലേശ്വരം പോലീസ് സ്റ്റേഷനിലെ ജീവനക്കാർക്കും കുടുംബങ്ങൾക്കും, നാട്ടുകാർക്കും നേത്രരോഗ നിർണയ ക്യാമ്പും, ജീവിതശൈലി രോഗനിർണയ ക്യാമ്പും, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പോലീസ് സബ് ഇൻസ്പെക്ടർ കെ വി രതീശൻ  ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ ടിവി രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഓഫ്താൽമോളജിസ്റ്റ് ഡോ. അപർണ എസ്, ഹെൽത്ത് സൂപ്പർവൈസർ പി സുനിൽകുമാർ, സബ് ഇൻസ്പെക്ടർമാരായ എ വി ശ്രീകുമാർ  , ടി വി സജിത്ത് , ജില്ലാ ഓഫ്താൽമിക്  കോ ഓർഡിനേറ്റർ അജിത എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സിജോ എം ജോസ് ക്ലാസ് എടുത്തു. 40 ഓളം പേരുടെ ജീവിതശൈലി രോഗ നിർണയം നടത്തി. സബ് ഇൻസ്പെക്ടർ കെ വി പ്രകാശൻ  സ്വാഗതവും, ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ് കുമാർ പള്ളിക്കൈ നന്ദിയും അർപ്പിച്ചു.

ആരോഗ്യ പ്രവർത്തകരായ എം വി ബാലകൃഷ്ണൻ, അജീഷ്,  ഷംന എസ് ,ഭാവന വി ബി,ബിൻസി എം ജീവിതശൈലി രോഗ പരിശോധന ക്യാമ്പിനു നേതൃത്വം നൽകി.







No comments