കിനാനൂർ - കരിന്തളം പഞ്ചായത്ത് കുടുംബശ്രി മോഡൽ സി ഡി എസ് മഴപ്പൊലിമ വയലോർമ്മ - തരിശ് നിലത്തിൽ കൃഷിയിറക്കൽ ഉൽഘാടനം കിളിയളം തൊട്ടിയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണൻ ഉൽഘാടനം ചെയ്തു
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി എസ്സിന്റെ നേതൃത്വത്തിൽ മഴപ്പൊലിമ 2026 വയലോർമ്മ തരിശു നിലത്ത് കൃഷിയിറക്കൽ കിളിയളം തൊട്ടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സി ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു പരിപാടിയിൽ വനിതാ കർഷരെ കാസർകോട് ജില്ലാ പഞ്ചായത്തിന്റെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒക്ലാവ് കൃഷ്ണൻ നിർവഹിച്ചു കുടുംബശ്രീ ജില്ലാ മിഷൻ എ ഡി എം സി ഡി ഹരിദാസ് മുഖ്യാതിഥിയായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ അനിത പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറക്കോൽ രാജൻ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം സുരേന്ദ്രൻ, സജിത്ത് കുമാർ എ പി, എൻ ടി ശ്യാമള വാർഡ് മെമ്പർ പി സാവിത്രി, മുഹമ്മദ് കെ നൗഷാദ് കുടുംബശ്രീ വൈസ് ചെയർപേഴ്സൺ പ്രസിത ടി വി പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ എ വി തുടങ്ങിയവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ കാർത്യായനി കൃഷ്ണൻ സ്വാഗതവും മെമ്പർ സെക്രട്ടറി സജീന്ദ്രൻ പുതിയപുരയിൽ നന്ദിയും പറഞ്ഞു രാവിലെ പയ്യംകുളത്തു നിന്നും ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര വിവിധ വേഷങ്ങളാൽ സമൃദ്ധമായിരുന്നു തുടർന്ന് സുഭാഷ് അറുകരയും സംഘവും നാടൻപാട്ട് അവതരിപ്പിച്ചു വിവിധ എ ഡി എസ്സുകൾ കലാപരിപാടികൾ അവതരിപ്പിച്ചു വനിതകളുടെ വടംവലിയും നടന്നു മത്സരത്തിൽ വാർഡ് 14 ഒന്നാം സ്ഥാനവും വാർഡ് 3 രണ്ടാം സ്ഥാനവും നേടി
No comments