കാസർകോട്ടെ ആദ്യകാല ബസുടമ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: കാസർകോട്ടെ ആദ്യകാല ബസുടമകളിൽ ഒരാളായ ഗോഡ് ഫ ഡിസൂസ(78)യെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചെങ്കള, സന്തോഷ് നഗറിലെ ഖാദർ ഹാജി ക്വാർട്ടേഴ്സിൽ താമസക്കാരനായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ ക്വാർട്ടേഴ്സിലെ കിടപ്പുമുറിയിലെ കട്ടിലിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങളായി തനിച്ചായിരുന്നു താമസം. ഭാര്യ പൗലിൻ നേരത്തെ മരണപ്പെട്ടിരുന്നു. മകൻ സിൽവസ്റ്റൻ ഡിസൂസയും മരുമകൾ സ്മിതയും കൊല്ലത്താണ് താമസം. മംഗ്ളൂരു സ്വദേശിനിയാണ് ഗോഡ്ഫ ഡിസൂസ. വിദ്യാനഗർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
No comments