വിസ തട്ടിപ്പ് പോലീസ് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു
രാജപുരം : വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് മൂന്ന് പേരിൽ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികൾക്കെതിരെ പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. നോർവേയിലേക്ക് ജോലിയുള്ള വിസ വാഗ്ദാനം ചെയ് ത് ഓരോരുത്തരിൽ നിന്നും 4 ലക്ഷം രൂപ വീതം തട്ടിയെടുത്തുവെന്ന പരാതിയിൽ തൃശൂർ സ്വദേശി ഷൈജു നീർക്കെട്ടി ദാമോദരൻ (48), ഭാര്യ എൻ.വി.സ്മിത (45) എന്നിവർക്കെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്. മാലക്കല്ലിലെ എ.ജെ.ഷാലു, രാജപുരത്തെ ജോസഫ് പീറ്റർ, കള്ളാറിലെ ജസ്റ്റിൻ ഷാജി എന്നിവർക്കാണ് പണം നഷ്ടമായത്. പ്രതികളുടെ സ്ഥാപനം വഴി വിസ തയാറാക്കി നൽകാമെന്ന് പറഞ്ഞ് 2024 ലാണ് പണം വാങ്ങിയത്.
No comments