പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്ക് യാത്രയയപ്പ് നൽകി
പാണത്തൂർ: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ശേഷം സ്വന്തം നാടായ കടലുണ്ടി താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറി പോകുന്ന മെഡിക്കൽ ഓഫീസർ ഡോ. ശ്രവ്യയ്ക്ക് പനത്തടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യാത്രയയപ്പ് നൽകി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രതീഷ് കെ. ബിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കമ്മിറ്റി അംഗങ്ങളായ എം. ഷിബു, റീന തോമസ്, പ്രസീത റാണി എന്നിവർ പങ്കെടുത്തു. ഡോ. ശ്രവ്യയുടെ സേവനങ്ങളെ കമ്മിറ്റി അഭിനന്ദിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.
സ്റ്റാൻഡിങ് കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിച്ച അനുഭവം ഏറെ സംതൃപ്തികരമായിരുന്നുവെന്നും, പാണത്തൂരിൽ നിന്ന് സ്ഥലംമാറുന്നത് വ്യക്തിപരമായി വലിയ നഷ്ടമായി തോന്നുന്നുവെന്നും ഡോ. ശ്രവ്യ നന്ദി പ്രസംഗത്തിൽ പറഞ്ഞു.
No comments