വാഹനാപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി ചകിത്സയിൽ കഴിയുന്ന കാട്ടിപ്പൊയിൽ പള്ളം സ്വദേശി രാജേഷിന്റെ ചികിത്സാ സഹായത്തിനായി പരപ്പയിലെ നാട്ടുകാർ കൈകോർത്തു
പരപ്പ : അമ്പലത്തറ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി ഹോസ്പിറ്റലിൽ കഴിയുന്ന കാട്ടിപ്പൊയിൽ പള്ളം സ്വദേശി രാജേഷിന്റെ ചികിത്സാ സഹായത്തിനായി പരപ്പയിൽ നാട്ടുകാർ കൈകോർത്തു . ടോപ് ടെൻ ക്ലബ്ബ് പ്രവർത്തകരും ഓട്ടോ ഡ്രൈവർമാരും ബസ് ഡ്രൈവർമാരും നാട്ടുകാരും ഒരു മണിക്കൂർ കൊണ്ട് പരപ്പയിൽ നിന്ന് ബക്കറ്റ് പിരിവിലൂടെ (37650.. മുപ്പത്തി ഏഴായിരത്തി ആറന്നൂറ്റി അൻപത്.) രൂപ സമാഹരിക്കാൻ കഴിഞ്ഞു. പിരിച്ച പണം ഇന്ന് കാരുണ്യയാത്ര നടത്തുന്ന തവക്കൽ ബസ് കണ്ടക്ടറെ ഏൽപ്പിച്ചു.
ചികിത്സാ സഹായം പിരിക്കാൻ വേണ്ടി ടോപ് ടെൻ പ്രസിഡണ്ട് ഷൈജൻ ചാക്കോ നേതൃത്വം നൽകി....
No comments