Breaking News

വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചു നൽകി എട്ടാം ക്ലാസ് വിദ്യാർത്ഥി മാതൃകയായി


നീലേശ്വരം:റോഡരികിൽ നിന്നും കളഞ്ഞു കിട്ടിയ വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചുനൽകി എട്ടാം ക്ലാസ് വിദ്യാർത്ഥി നാടിന് മാതൃകയായി.ഇന്ന് രാവിലെ നീലേശ്വരം പരിപ്പുവട വിഭവ ശാലയ്ക്ക് സമീപത്തു നിന്നാണ് പതിനഞ്ചോളം വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പേഴ്സ് ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും സ്കൂളിലെ എൻസിസി കേഡറ്റുമായ  പാലായിലെ ദ്രുപതിന് കളഞ്ഞു കിട്ടിയത്.രേഖകൾ അടങ്ങിയ പേഴ്സ് നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും അന്വേഷണത്തിൽ പേഴ്സിന്റെ ഉടമ പാലക്കാട് വാണിയംകുളം സ്വദേശിയും നീലേശ്വരം കോട്ടപ്പുറത്ത് വാടകയ്ക്ക് താമസ്ക്കാരനുമായ ബിസിനസ് നടത്തുന്ന കെ പി രതീഷ് കുമാറിന്റതെന്ന് മനസ്സിലാക്കുകയും പോലീസ് സ്റ്റേഷനിൽ വെച്ച് സബ് ഇൻസ്പെക്ടർ കെ അജിത, ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ് കുമാർ പള്ളിക്കൈ എന്നിവരുടെ സാന്നിധ്യത്തിൽ തിരിച്ചു നൽകുകയുമായിരുന്നു. ദ്രൂപതിൻ്റെ പ്രവർത്തി  ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.


No comments