തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് എൻ ആർ ജി വർക്കേർസ് യൂണിയൻ കാസർഗോഡ് ജില്ലാ കൺവെൻഷൻ
കാഞ്ഞങ്ങാട്: തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് എൻ ആർ ജി വർക്കേർസ് യൂണിയൻ കാസർഗോഡ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു
കാഞ്ഞങ്ങാട് ടൗൺഹാളിൽ നടന്ന കൺവെൻഷൻ സി പി ഐ (എം) ജില്ലാ സെക്രട്ടറി എം 'രാജഗോപാലൻ ഉൽഘാടനം ചെയ്തു. ഇന്ത്യയിലെ ഗ്രാമീണരായ കോടിക്കണക്കിന് ദരിദ്രകുടുംബങ്ങൾക്ക് കൈത്താങ്ങായി മാറിയിരുന്ന ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാൻ വേണ്ടി ഇന്ത്യൻ പാർലമെന്റിൽ പാസാക്കിയ വിബിജിഅ ർ എ എം ജി നിയമം പ്രാബല്യത്തിൽ വന്നതോട് കൂടി ഈ മേഖലയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന അവിദഗ്ദരായ വലിയ വിഭാഗം തൊഴിലാളികളുടെ ജീവിതം ദുസഹമായിരിക്കുകയാണ്. പുതിയ നിയമം ആസ്തിവികസനത്തിലേക്ക് മാത്രം ഒതുങ്ങിയപ്പോൾ അമ്പത് ശതമാനത്തിൽ കൂടുതൽ വരുന്ന 50 വയസ് കഴിഞ്ഞ അവിദഗ്ദരായ തൊഴിലാളികളെ ഈ മേഖലയിൽ നിന്നും പിൻത ള്ളി. മുൻകാലങ്ങളിൽ പദ്ധതിയുടെ മുഴുവൻ ചിലവും വഹിച്ചിരുന്നത് കേന്ദ്ര സർക്കാരാണ് പുതിയ നിയമത്തിൽ അതിന്റെ 40 ശതമാനം സംസ്ഥാനത്തിന്റെ തലയിൽ കെട്ടിവെച്ചിരിക്കുകയാണ കൂടാതെ കാർഷിക സീസണിൽ രണ്ട് മാസം പണിയെടുക്കാൻ പാടില്ല എന്ന തീരുമാനവും വലിയ പ്രതിസന്ധി സൃഷ്ടിക്കും '
പുതിയ നിയമം പ്രതീക്ഷ വെല്ലൂ വിളികളും എന്ന വിഷയത്തിൽ യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവംഗം ടി.എം.എ. കരിം ക്ലാസ്സെടുത്തു. ജില്ലാ പ്രസിഡണ്ട് പി.ദിവാകരൻ അധ്യക്ഷനായി ജില്ലാ ട്രഷറർ പാറക്കോൽ രാജൻ കെ.വി.ദാമോദരൻ . ഏ.വി. രമണി.കെ.വി.ബിന്ദു.പി.എ. രാജർ . ജയകുമാരി .. പി.പി.സുകുമാരൻ' കെ. സന്തോഷ് സംസാരിച്ചു ജില്ലാ സെക്രട്ടറി ഗൗരി.. പനയാൽ സ്വാഗതവുംഏ.വി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
No comments