Breaking News

വൈദ്യുതി മുടക്കം പതിവാകുന്നു ; ബളാംതോട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെത്തി നിവേദനം നൽകി കോൺഗ്രസ് മണ്ഡലം കമ്മിറ്റി


രാജപുരം : കെ.എസ്.ഇ.ബി (KSEB) ബളാംതോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കുറച്ചുകാലങ്ങളായി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നിരന്തരം കറന്റ് കട്ട് ചെയ്യുന്നതിനെതിരെ വ്യാപകമായ ജനരോഷം. പ്രസ്തുത വിഷയത്തിന് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്ക് നിവേദനം നൽകി.

​മണ്ഡലം പ്രസിഡന്റ് എം. ജയകുമാറിന്റെ നേതൃത്വത്തിൽ ബളാംതോട് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർക്കും, മാവുങ്കാൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്കുമാണ് നിവേദനം സമർപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ അടിയന്തര പ്രാധാന്യത്തോടെ പ്രശ്നം പരിഹരിക്കാനാവശ്യമായ എല്ലാവിധ ഇടപെടലുകളും നടത്തുമെന്നും, എത്രയും പെട്ടെന്ന് തന്നെ കറന്റ് കട്ടിന് പരിഹാരം കാണുമെന്നും ഉദ്യോഗസ്ഥർ നിവേദക സംഘത്തിന് ഉറപ്പ് നൽകി.

​നിവേദക സംഘത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റിനോടൊപ്പം നേതാക്കളായ ജോസ് പുളിക്കൽ, ഇ. ജയൻ, ജോസ് നാഗരോലിൽ, പി.എ. മുഹമ്മദ്കുഞ്ഞി, രാജീവ് തോമസ് എന്നിവരും പങ്കെടുത്തു.


No comments