അവിശ്വാസ പ്രമേയം പാസായി ; ഉദുമ ഗ്രാമപഞ്ചായത്തില്‍ സിപിഎം പ്രസിഡന്റ് പുറത്ത്
ഉദുമ: അവിശ്വാസ പ്രമേയം പാസായി. ഉദുമ ഗ്രാമപഞ്ചായത്തില്‍ സിപിഎം പ്രസിഡന്റ് പുറത്ത്. പ്രസിഡന്റ് പി വി രാജേന്ദ്രനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പതിനൊന്നിനെതിരെ 12 വോട്ടുകള്‍ക്ക് പാസാകുകയായിരുന്നു.
കഴിഞ്ഞ തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് ആണ് നറുക്കെടുപ്പിലൂടെ സി പി എമ്മിലെ രാജേന്ദ്രന്‍ പ്രസിഡന്റായത്
No comments