കഞ്ചാവ് പിടികൂടിയ കേസില്‍ നീലേശ്വരം ബങ്കളം സ്വദേശിയടക്കം രണ്ട് പേര്‍ കൂടി അറസ്റ്റില്‍
കാഞ്ഞങ്ങാട് : കഞ്ചാവ് പിടികൂടിയ കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. കാഞ്ഞങ്ങാട് അതിഞ്ഞാല്‍ തെക്കേപ്പുറത്തെ ടി എം ഷമീര്‍ (40), നീലേശ്വരം ബങ്കളം സെഞ്ച്വറി ഹൗസില്‍ ടി ഷംസീര്‍ (32) എന്നിവരെയാണ് കുമ്പള പോലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതികളായ ബേക്കല്‍, പള്ളിക്കര, ബിലാല്‍ നഗര്‍, സമീറ മന്‍സിലിലെ കബീര്‍ എന്ന ലാലാ കബീര്‍ (40), കാഞ്ഞങ്ങാട്, കൊവ്വല്‍ ആവിക്കരയിലെ സജ്‌ന മന്‍സിലില്‍ മുഹമ്മദ് മിര്‍ഷാന്‍ (34) എന്നിവരെ കയ്യോടെ പിടികൂടിയിരുന്നു. ജൂലൈ നാലിന് ആരിക്കാടി, ടോള്‍പ്ലാസയ്ക്ക് സമീപത്തു വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ഇരുവരും അറസ്റ്റിലായത്.
No comments