Breaking News

വെസ്റ്റ് എളേരി വനിത സർവീസ് സഹകരണ സംഘത്തിനു ISO 9001-2015 സർട്ടിഫിക്കറ്റ് നൽകി


ഭീമനടി : വെസ്റ്റ് എളേരി വനിത സർവീസ് സഹകരണ സംഘത്തിന് ISO 9001-2015 CERTIFICATE ലഭിച്ചു. സംസ്ഥാനത്ത് മികച്ച പ്രകടനം നടത്തിയ വനിത സഹകരണ സംഘങ്ങൾക്കുള്ള മൂന്നാം സ്ഥാനം നേടിയ വെസ്റ്റ് എളേരി വനിത സർവീസ് സഹകരണ സംഘത്തിന് പൗരാവലിയുടെ സ്വീകരണം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. സംഘത്തിൻ്റെ സ്ഥാപക പ്രസിഡണ്ട് വി.തമ്പിയുടെ ഫോട്ടോ അനാച്ഛാദനം വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  പി വി അനു നിർവഹിച്ചു. ISO സർട്ടിഫിക്കറ്റ് വെള്ളരിക്കുണ്ട് താലൂക്ക് സഹകരണ സംഘം യൂണിറ്റ് ഇൻസ്പെക്ടർ  വിജയ് എം ജോർജ് സംഘത്തിന് കൈമാറി. ISO certificate വിവരണം ISO ടീം ലീഡർ വരുൺ ഗണേഷ് അവതരിപ്പിച്ചു. ചടങ്ങിൽ കെ ജനാർദ്ദനൻ, കെ. ഒ അനിൽ കുമാർ, കെ ജാനകി,ലൈസമ്മ സ്കറിയ, ടി കെ ചന്ദ്രമ്മ ടീച്ചർ, എ അപ്പുക്കുട്ടൻ, സി പി സുരേശൻ, പി ടി ജോസഫ്,കുഞ്ഞമ്പു,എന്നിവർ സംസാരിച്ചു.  സംഘം പ്രസിഡൻ്റ്  എ വി ശാന്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘം സെക്രട്ടറി  പി കെ ലത സ്വാഗതവും,സംഘം വൈസ് പ്രസിഡൻറ്  കെ നളിനി നന്ദിയും രേഖപ്പെടുത്തി.

No comments